KeralaNattuvarthaLatest NewsNews

സ്വർണ്ണ കടയിൽ തീപിടിത്തം

അരൂർ : സ്വർണ്ണ കടയിൽ തീപിടിത്തം. അരൂർ പള്ളിക്ക് സമീപമുള്ള മഹാരാജാ ഗോൾഡ് ആന്റ് ഡൈമണ്ട്സിലാണ് തീ പിടിത്തമുണ്ടായത്.ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ർണ്ണം അറ്റകുറ്റപണി നടത്തുന്ന റിപ്പയറിംഗ് റൂമിലുണ്ടായ തീ ജീവനക്കാരാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞ് അരൂരിൽ നിന്ന് ഒരു യൂണിറ്റ് അഗ്നിശമന സേന എത്തിയതിന് മുൻപ് തന്നെ ഫയർ എക്സ്ക്രൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്.

കടയിലുണ്ടായിരുന്ന സ്വർണ്ണം പ്രധാന ഹാളിൽ പ്രദർശിപ്പിച്ചിരുന്നതിനാൽ റിപ്പയറിംഗ് റൂമിലൊന്നും സ്വർണം ഇല്ലാതിരുന്നത് വൻ നാശനഷ്ടം ഒഴിവാക്കി. കാർപ്പെറ്റും സ്വർണ്ണം ഇട്ട് കൊടുക്കുന്ന പെട്ടികളുമാണ് തീപിടിത്തത്തിൽ നശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button