Latest NewsKeralaIndia

‘പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികള്‍; കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും ബംഗ്ലാദേശികൾ ‘ മുൻ ഡിജിപി ടി.പി സെന്‍കുമാര്‍

പാക്കിസ്ഥാനിലെ ഹിന്ദുക്കളെ പീഡിപ്പിച്ച ശേഷം ഇന്ത്യയിലെ ഹിന്ദുക്കളെ പീഡിപ്പിയ്ക്കാനാണ് അവിടെനിന്നു മുസ്ലീങ്ങള്‍ ഇവിടേയ്ക്ക് നുഴഞ്ഞ് കയറുന്നത്.

പാലക്കാട്: പൗരത്വ നിയയമത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ അക്രമം നടത്തുന്നത് മലയാളികള്‍ ആണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ‘മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ടു പാകിസ്ഥാനിൽ യാതൊരു മത വിവേചനവുമില്ലെന്ന് പറഞ്ഞ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് വിടണം. അപ്പോൾ അയാൾക്ക് ന്യൂനപക്ഷം അനുഭവിക്കുന്ന പീഡനങ്ങളും അവിടെ എത്രത്തോളം വിവേചനം ഉണ്ടെന്നും മനസ്സിലാവും.

മതനിന്ദ നടത്തുന്ന അഭിഭാഷകരെ പാക്കിസ്ഥാനിലേക്ക് വിട്ടാല്‍, അവിടെ തല കാണില്ല. അതിഥി ദേവോ ഭവ എന്ന് പറഞ്ഞ് എല്ലാം സഹിക്കുന്ന പഴയ ഹിന്ദുക്കളായല്ല, പ്രതികരിക്കുന്ന ഹിന്ദുക്കളാവുകയാണ് വേണ്ടത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തയ്യാറാവണമെന്നും സെന്‍കുമാര്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഇസ്ളാമിക് രാഷ്ട്രം സ്വപ്നം കാണുന്നവര്‍ ആണെന്ന് സെന്‍കുമാര്‍ പറയുന്നു.

പാക്കിസ്ഥാനിലെ ഹിന്ദുക്കളെ പീഡിപ്പിച്ച ശേഷം ഇന്ത്യയിലെ ഹിന്ദുക്കളെ പീഡിപ്പിയ്ക്കാനാണ് അവിടെനിന്നു മുസ്ലീങ്ങള്‍ ഇവിടേയ്ക്ക് നുഴഞ്ഞ് കയറുന്നത്. കുറേ പേര്‍ ഇവിടെ ബോംബിടാനാണ് എത്തുന്നത്. കുറച്ചു പേര്‍ മാത്രമാണ് ജീവിയ്ക്കാനായി വരുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഭീഷണി വേണ്ടെന്നും എല്ലാം സഹിക്കുന്ന പഴയ ഹിന്ദുവായല്ല പുതിയ ഹിന്ദുവായി പ്രതികരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവരക്കേടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോയത് -എംടി രമേശ്

കേരളത്തില്‍ പാക്കിസ്ഥാന്‍ മനസുള്ള മുസ്ലീംങ്ങള്‍ ഉണ്ട്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. ആനയ്ക്കും അണ്ണാനും ഒരു നിയമമല്ല. മുസ്ലീംങ്ങള്‍ ഉപ്പാന്റെ ഉപ്പാന്റെ സര്‍ട്ടിഫിക്കറ്റ് അന്വേഷിച്ച്‌ നടന്നാല്‍ അവര്‍ ഹിന്ദുക്കളായിരുന്നു എന്ന് മനസിലാകും.പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്‌ ആര്‍എസ്‌എസ് സംഘടിപ്പിച്ച പരിപാടിയില്‍ ആണ് സെൻകുമാറിന്റെ വിമർശനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button