Latest NewsComputerNewsTechnology

ഈ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണോ നിങ്ങളുടെ കംപ്യൂട്ടറിൽ എങ്കിൽ ശ്രദ്ധിക്കുക : സാങ്കേതിക പിന്തുണ പിൻവലിച്ച് മൈക്രോസോഫ്ട്

കമ്പ്യൂട്ടറുകളിൽ വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കുക,ജനുവരി 14 മുതല്‍ ഈ ഓഎസിന്റെ പിന്തുണ മൈക്രോസോഫ്റ്റ് പിൻവലിച്ചു. മികച്ച പ്രകടനം, ഉപയോഗയോഗ്യത, മികച്ച സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ഏറ്റവും മികച്ച ഒ.എസ് ആയിരുന്ന വിന്‍ഡോസ് 7 11 വര്‍ഷത്തെ പ്രവർത്തനത്തിന് ശേഷമാണ് വിരമിക്കുന്നത്.

Also read : നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനം : അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍

വിന്‍ഡോസ് 7 നുള്ള എല്ലാ സാങ്കേതിക പിന്തുണയും 2020 ജനുവരി 14 ന് ശേഷം പിൻവലിക്കുമെന്ന് മൈക്രോസോഫ്റ്റ് വളരെ മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇപ്പോഴും വിന്‍ഡോസ് 7 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ജനുവരി 14 ന് ശേഷം മൈക്രോസോഫ്റ്റില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ പിന്തുണ ലഭിച്ചേക്കില്ല. അതിനാൽ പുതിയ സവിശേഷതകളും തുടര്‍ച്ചയായ പിന്തുണയും ആസ്വദിക്കുവാൻ വിന്‍ഡോസ് 10 ഓഎസിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു.

വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഇപ്പോഴും അവരുടെ കമ്പ്യൂട്ടറുകള്‍ സാധാരണയായി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും ചില പ്രത്യേക വിന്‍ഡോസ് 7 സവിശേഷതകളായ ഇന്റര്‍നെറ്റ് ബാക്ക്ഗാമണ്‍, ഇന്റര്‍നെറ്റ് ചെക്കറുകള്‍, വിന്‍ഡോസ് മീഡിയ സെന്ററിനായുള്ള ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡ് എന്നിവയും 2020 ജനുവരിക്ക് ശേഷം നിര്‍ത്തലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button