Latest NewsNewsIndiaInternational

വിലക്കുറവില്‍ മൊബൈല്‍ വില്‍പ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനുമെതിരേ അന്വേഷണം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും വിലക്കുറവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. സി.സി.ഐ.യുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോടാണ് ഇക്കാര്യം നിര്‍േദശിച്ചത്.

ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഫോണ്‍ വില്‍പ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കുന്നതും ചിലര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
സ്മാര്‍ട് ഫോണുകള്‍ക്ക് വലിയ വിലക്കിഴിവ് നല്‍കല്‍, വിപണിയിലെ മുന്‍നിരസ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നിവയും അന്വേഷിക്കും. 2002-ലെ കോംപറ്റീഷന്‍ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് കമ്പനികള്‍ നടത്തുന്നതെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button