KeralaLatest NewsNews

പൗരത്വനിയമത്തിനെതിരെ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണം : വന്‍മതിലില്‍ പങ്കാളിയാകാന്‍ ആഹ്വാനം ചെയ്ത അതേ ആജ്ഞാശക്തിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരെ എല്ലാവരും അണി നിരക്കണം , വന്‍മതിലിന് ആഹ്വാനം ചെയ്ത അതേ കാര്യഗൗരവത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍.
പൗരത്വനിയത്തിനെതിരെ ചെറുതും വലുതുമായ എല്ലാ സംഘടനകളും ഒന്നിച്ച് നില്‍ക്കണം. മഹാശക്തിയുളള സമരത്തിനായി യോജിപ്പ് വേണം. യോജിച്ച് സമരം ചെയ്യാത്തത് മഹാകാര്യമെന്ന് ചിലര്‍ പറയുന്നതിന് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ‘നിലവിളക്ക് കൊളുത്തുമ്പോൾ എന്തിനാണ് എഴുന്നേറ്റ് നിൽക്കുന്നത്? അനാവശ്യ അനൗണ്‍സ്മെന്റ് ഒന്നും ഇവിടെ വേണ്ട’; ധാര്‍ഷ്ട്യ സമീപനം അവതാരകയോടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാനത്ത് എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം എല്ലാവര്‍ക്കും ഒരു സന്ദേശമായിരുന്നു, എന്നാല്‍ അതിന് ശേഷം സ്ഥിതി മാറി. സര്‍ക്കാറുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം യോജിച്ച സമരത്തിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തില്‍നിന്ന് സിപിഎം പിന്‍മാറണം. എന്നാല്‍ യോജിച്ച സമരത്തിന് ശേഷം എല്‍ഡിഎഫ് ഏകപക്ഷീയമായ സമരവുമായി മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button