Latest NewsKeralaNews

കുറ്റിപ്പുത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കുറ്റിപ്പുറം: കുറ്റിപ്പുത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. എറണാകുളത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ, പ്രഭാകര്‍ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും, മറ്റ് നാലുപേരെ വളാഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button