Latest NewsNewsIndia

കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമത്തെ അപലപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയുടെ പിന്തുണയോടെ കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമം അപലപനീയമെന്ന് ഇന്ത്യ. യുഎന്‍ രക്ഷാ സമിതി ചട്ടങ്ങളുടെ ദുരുപയോഗമാണിതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ട് നിന്നാല്‍ ഒരു അസ്വസ്ഥതകള്‍ ഒഴിവാക്കാനുള്ള അവസരമുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഗോള സമവായത്തില്‍ പാകിസ്താന്റെ എക്കാലത്തേയും സഖ്യമായ ചൈനയും ജാഗ്രത പുലര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read also: ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; ജാഗ്രതാ നിർദേശം

ജമ്മു കശ്മീര്‍ വിഷയം സംബന്ധിച്ച്‌ യുഎന്‍ രക്ഷാ സമിതിയില്‍ ക്ലോസ്ഡ് ഡോര്‍ ചര്‍ച്ച നടത്താന്‍ ചൈനയുടെ പിന്തുണയോടെ പാകിസ്താന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം രാജ്യങ്ങളും ഇത് എതിര്‍ത്തതോടെ നീക്കം പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button