Latest NewsKeralaNewsIndia

ആഗോള സാഹോദര്യത്തിന്‍റെ തത്വചിന്തകളാണ് സ്വാമി വിവേകാന്ദൻ പങ്കുവച്ചതെന്ന് നരേന്ദ്ര മോദി

കോഴിക്കോട് :ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോഴിക്കോട് ഐഐഎമ്മിൽ ‘ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട്സ്’ രാജ്യാന്തര കോൺക്ലേവ് ഉദ്ഘാടനവും സ്വാമി വിവേകാനന്ദന്റെ പൂർണകായപ്രതിമയുടെ അനാച്ഛാദനവും വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൂജ്യമെന്ന ആശയം പിറന്നുവീണത് ഇന്ത്യയിലാണ്. സ്ത്രീകളെ ദേവിയായി ആദരിക്കുകയെന്ന ചിന്ത ഇന്ത്യയുടേതാണ്. ഇന്ത്യ വികസിച്ചാലേ ലോകത്തിനു വളർച്ചയുണ്ടാവൂ എന്നും നരേന്ദ്രമോദി പറഞ്ഞു.  രാജ്യങ്ങൾ സമ്പത്തും സ്ഥലവും കൈയടക്കാൻ യുദ്ധം ചെയ്യുമ്പോൾ ഇന്ത്യയുടെ സൈനികർ സമാധാനത്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. ബുദ്ധിസവും ജൈനിസവുമടക്കം ആറു തരം വിശ്വാസങ്ങൾ ജനിച്ചത് ഇന്ത്യയിലാണെന്നും മോദി പറഞ്ഞു.

ഐഐഎംകെ ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ എംപി എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച നടക്കുന്ന വിവിധ സംവാദങ്ങളിൽ പ്ലാനിങ് കമ്മിഷൻ മുൻ അംഗം അരുൺ മായിര, യേൽ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പ്രഫ. ശ്യാം സുന്ദർ, ശാസ്ത്രജ്ഞൻ ഡോ. വിജയ് ചൗതായ്‌വാലെ, പത്രപ്രവർത്തകൻ പ്രഭു ചൗള, ഇൻഡ്യാന സർവകലാശാലയിലെ ഡോ.അലോക് ചതുർവേദി തുടങ്ങിയവർ പ്രസംഗിക്കും. ശനിയാഴ്ച നാലിന് സമാപനസമ്മേളനം പുതുച്ചേരി ഗവർണർ ഡോ.കിരൺബേദി ഉദ്ഘാടനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button