Latest NewsNewsIndia

ഭാര്യയുടെ അനിയത്തിയുമായി അവിഹിതബന്ധം : ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി : ഗര്‍ഭിണിയായ സമ്രീന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്

ഗാസിയാബാദ് : ഭാര്യയുടെ അനിയത്തിയുമായി അവിഹിതബന്ധം, ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി, ഗര്‍ഭിണിയായ യുവതിയുടെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്. മേവാഠി ചൗക്കിലാണ് വാടക കൊലയാളികളെ ഉപയോഗിച്ച് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഗാസിയാബാദ് ലോനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മേവാഠി ചൗക്കില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആസിഫ്, കൂട്ടാളികളായ രവീന്ദര്‍, സന്ദീപ് എന്നിവരാണ് പിടിയിലായത്.

Read Also : കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട സംഭവത്തിനു പിന്നില്‍ ’96’ എന്ന സിനിമ

35കാരിയായ സമ്രീന്‍ ആണ്‌ െകാല്ലപ്പെട്ടത്. സമ്രീന്റെ ഇളയ സഹോദരിയുമായി ആസിഫിനു വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഭാര്യയുടെ ഇളയസഹോദരിയെ സ്വന്തമാക്കാനാണ് ഭാര്യയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്ന് ആസിഫ് സമ്മതിച്ചു.

പ്രതിയുടെ കൂട്ടാളികളായ രവീന്ദര്‍, സന്ദീപ് എന്നിവര്‍ക്ക് 30,000 രൂപ നല്‍കി സമ്രീനെ വിഷംനല്‍കി കൊലപ്പെടുത്താനായിരുന്നു ആദ്യം ആസിഫ് തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന് സുനില്‍ എന്ന െകാടുംകുറ്റവാളിയെ രവീന്ദറും സന്ദീപും ആസിഫിന് പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുനിലും ആസിഫിന്റെ രണ്ട് കൂട്ടാളികളും ചേര്‍ന്ന് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറി സമ്രീനെ കൊലപ്പെടുത്തുകയായിരുന്നു.

എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ആസിഫ് ആദ്യം കുറ്റം സമ്മതിച്ചില്ല. കുട്ടികളോടൊപ്പം കിടന്നുറങ്ങവേ കൊള്ളസംഘം തങ്ങളെ തോക്കുചൂണ്ടി ബന്ദിയാക്കിയെന്നും അക്രമികളെ ചെറുത്ത സമ്രീനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കഥയാണ് ഇയാള്‍ െപാലീസിനോട് പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button