Latest NewsKeralaNews

അവധിയെടുത്ത് കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: അവധിയെടുത്ത് കെഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍. അസിസ്റ്റന്റുമാരില്‍ അന്‍പതോളം പേര്‍ അവധിയെടുത്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ട്. ഇത് സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നുവെന്നും സര്‍വീസിലിരിക്കെ മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്നും പൊതുഭരണ സെക്രട്ടറി അറിയിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button