KeralaLatest NewsNews

അനധികൃത പരസ്യ ബോർഡുകൾ നീക്കുന്നുവെന്ന് ഉറപ്പാക്കണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ്, പരസ്യ ബോർഡുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ എന്നിവ നീക്കണമെന്ന സർക്കാർ ഉത്തരവു കർശനമായി നടപ്പാക്കണമെന്നു ഹൈക്കോടതി. സർക്കാർ ഉത്തരവിന്റെ നടത്തിപ്പ് ആണു പ്രധാനം. നടപ്പാക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കെതിരെ നടപടിയെടുക്കുമെന്നു സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. ഇത് സംബന്ധിച്ച് ഡിജിപി സ്റ്റേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

പൊതു സ്ഥലത്തും ഇലക്ട്രിക്ക് പോസ്റ്റിലും മറ്റും സ്ഥാപിച്ചതും പൊതുജനത്തിന്റെ വഴിതടസം സൃഷ്ടിക്കുന്ന വിധത്തിലും കാഴ്ച മറക്കുന്ന വിധത്തിലും സ്ഥാപിച്ച അനധികൃത പരസ്യ നീക്കം ഉടൻ നീക്കം ചെയ്യണം. ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷ നല്‍കണം. പൊതുസ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ ജനങ്ങള്‍ പൗരബോധം കാട്ടുമെന്നാണ് കരുതുന്നത്.

പ്രളയത്തെത്തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുകയാണ്. സഹോദരങ്ങളുടെ ക്ഷേമത്തിലും ആരോഗ്യത്തിലും താല്‍പ്പര്യമില്ലാത്ത ഏതാനം ചിലരാണ് സ്വന്തം താല്‍പ്പര്യത്തിന് നിയമവിരുദ്ധമായി പരസ്യ ബോര്‍ഡുകള്‍ വെക്കുന്നത്. ഇതിനായി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ALSO READ: ടോള്‍ പ്ലാസകളില്‍ ഹാസ്ടാഗ് നിയന്ത്രണത്തില്‍ ഇളവ്

ഹൈക്കോടതിയുടെ 26/2/2019 ലെ റിട്ട് പെറ്റീഷൻ നമ്പർ .22750/2018.25784/2018 .42524/2018 .എന്നീ കേസുകളിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ബോർഡുകളും, ബാനറുകളും, ഹോർഡിoസുകളും നീക്കം ചെയ്യേണ്ടത്. 2-3-19 ലെ 5 04/2019 നമ്പർ സർക്കാർ ഉത്തരവിൽ ഇത്തരത്തിൽ സ്ഥാപിച്ചുട്ടുള്ള ബോർഡുകൾ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സർക്കാർ നിർദേഭശിച്ചിരുന്നു. കാഴ്ച മറക്കുന്ന വിധത്തിൽ സ്ഥാപിച്ച ഇത്തരം ബോർഡുകൾ കാരണം റോഡപകടങ്ങൾ കുടുന്നു എന്ന കാരണത്താലാണ് ഇവക്ക് നിരോധനം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button