Latest NewsNewsSaudi ArabiaGulf

വിദേശത്ത് നിന്ന് ഗൾഫ് രാജ്യത്തേക്ക് ബാഗിൽ പുലിക്കുഞ്ഞുങ്ങളെ ബാഗിൽ കടത്താന്‍ ശ്രമിച്ചവർ പിടിയിൽ

റിയാദ് : സൗദി അറേബ്യയിലേക്ക് ബാഗിൽ ഒളിപ്പിച്ച നിലയിൽ പുലിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിച്ചവർ പിടിയിൽ. യെമനിൽ നിന്നാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ സൗദിയിലേക്ക് കൊണ്ടുവന്നത്. തിര്‍ത്തിയില്‍ വെച്ച് സൗദി ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിയ പരിശോധനയില്‍ പുലികുട്ടികളെ കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു.

Also read : ഇന്ത്യ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; ജാഗ്രതാ നിർദേശം

ബാഗുകളുമായി കാല്‍നടയായാണ് ഇവര്‍ സൗദിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയത്. അറസ്റ്റിലായ പ്രതികളെ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറി . പുലിക്കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ വന്യമൃഗങ്ങളെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച നിരവധി കള്ളക്കടത്തുകാരെ കിഴക്കന്‍ ജിസാന്‍ പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button