Latest NewsKeralaNews

തണുപ്പകറ്റാന്‍ പത്ത് സെന്റോളം റബര്‍ തോട്ടം തീയിട്ട് ഇതര സംസ്ഥാന തൊഴിലാളി

കടുത്തുരുത്തി: തണുപ്പകറ്റാന്‍ റബര്‍ തോട്ടത്തിന് തീയിട്ട് ലഹരിയിലായ ഇതര സംസ്ഥാനക്കാരന്‍ യുവാവ്. കുഴിവേലില്‍ പോളച്ചന്റെ റബര്‍ തോട്ടത്തിനാണ് ബംഗാള്‍ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ് തീയിട്ടത്. പത്ത് സെന്റോളം റബര്‍ തോട്ടം കത്തി നശിച്ചു. അഗ്‌നിശമന സേനയുടെ ഇടപെടല്‍ മൂലം തീ വ്യാപിക്കുന്നത് തടയാനായി. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരും പോളച്ചനും മുട്ടുചിറയിലെ അഗ്‌നിശമന സേന അധികൃതരെ വിവരം അറിയിക്കുകയും സേനയെത്തി തീ അണയ്ക്കുകയുമായിരുന്നു. തീ അണച്ചത് ഇഷ്ട്ടപ്പെടാതിരുന്ന ഇയാള്‍ വീണ്ടും തോട്ടത്തിന് തീയിടാന്‍ ശ്രമിച്ചതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button