Latest NewsUAENewsGulf

യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം

അബുദാബി : യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. അബുദാബി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റാഹ ബീച്ചിന് സമീപം വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. 19 പേര്‍ക്ക് പരിക്കേറ്റു. ദുബായ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ വേഗം കുറച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പിറകില്‍ വേഗതയിലെത്തിയ ബസിന് നിയന്ത്രണം തെറ്റി ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നില്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പറഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button