Latest NewsNewsInternational

നായ പാട്ടുപാടുമോ ? ഇവിടെ ഉടമയ്‌ക്കൊപ്പം പാട്ടു പാടുന്ന നായ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

നായ പാട്ടുപാടുമോ ? ഇവിടെ ഉടമയ്ക്കൊപ്പം പാട്ടു പാടുന്ന നായ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബാഘ എന്ന നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. തന്റെ യജമാനനൊപ്പം ഡ്യൂയറ്റ് പാടിയാണ് ഇവന്‍ വ്യത്യസ്തനാകുന്നത്.

ഉടമ ഹാര്‍മോണിയം ഉപയോഗിച്ച് പാട്ടുപാടുമ്പോള്‍ കൂടെ പാടുന്ന നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിക്ക് കാരണമായിരിക്കുകയാണ്. തേരി മേരി കഹാനി എന്ന ഗാനമാണ് ഉടമ പാടുന്നത്. ബാഘ എന്ന ഈ വളര്‍ത്തുനായയെ റോക്ക് സ്റ്റാറെന്നാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്.

സുബിന്‍ ഖാന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജനുവരി 13ന് പങ്കുവച്ച വീഡിയോ ഇരുപത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

https://www.facebook.com/subir.khan.35/videos/1800295480106288/

shortlink

Related Articles

Post Your Comments

Related Articles


Back to top button