Latest NewsUAEGulf

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ താരത്തിനെ കാറില്‍ നിന്നും ഇറങ്ങി ഓടിയെത്തി പരിചരിച്ച്‌ ദുബായ് ഭരണാധികാരി

വീണതിനെ തുടര്‍ന്ന് താടിയില്‍ നിന്നും രക്തം പൊടിഞ്ഞു. ഇതു കണ്ട ഷെയ്ഖ് മുഹമ്മദ് പെണ്‍കുട്ടിക്ക് തന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു ടിഷ്യൂ നല്‍കുകയും ചെയ്തു.

ദുബായ്: സൈക്കിളിങ് മല്‍സരത്തിനിടെ റോഡില്‍ വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. താഴെ വീണ് പരുക്ക് പറ്റിയ പെണ്‍കുട്ടിയെ ഷെയ്ഖ് മുഹമ്മദ് ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇനാന്‍ അല്‍ അമേറിയെന്ന പെണ്‍കുട്ടിക്കാണ് ദുബായ് ഭരണാധികാരി കരുതലും സ്‌നേഹവും ലഭിച്ചത്.

വീഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദിന്റെ നടപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും സ്വന്തം ജനങ്ങളോട് ഒരു പിതാവിന്റേതു പോലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തി വലിയ പ്രശംസ നേടുകയും ചെയ്തു. തുടര്‍ന്ന് മല്‍സരത്തില്‍ പങ്കെടുക്കരുതെന്ന് വൈദ്യപരിശോധകര്‍ പറഞ്ഞെങ്കിലും ഇനാന്‍ അല്‍ അമേറിയെന്ന പെണ്‍കുട്ടി മല്‍സരം പൂര്‍ത്തിയാക്കി. ബുധനാഴ്ച അദ്ദേഹം പങ്കെടുത്ത അല്‍ സലാം സൈക്കിളിങ് ചാംപ്യന്‍ഷിപ്പിനിടെയാണ് സംഭവം.

പരിപാടിയില്‍ പങ്കെടുത്ത ശേഷം തന്റെ കാറില്‍ മല്‍സരാര്‍ഥികളെ ഷെയ്ഖ് മുഹമ്മദ് പിന്തുടരുകയായിരുന്നു. ഈ സമയത്താണ് മല്‍സരാര്‍ഥികളുടെ സംഘത്തില്‍ നിന്നും ഒരു പെണ്‍കുട്ടി റോഡില്‍ വീണത്. ഇത് കണ്ടതും കാറില്‍ നിന്നും ഷെയ്ഖ് മുഹമ്മദ് ചാടി ഇറങ്ങുകയും പെണ്‍കുട്ടിയെ സഹായിക്കാനായി ഓടിയെത്തുകയും ചെയ്തു. വീണതിനെ തുടര്‍ന്ന് താടിയില്‍ നിന്നും രക്തം പൊടിഞ്ഞു. ഇതു കണ്ട ഷെയ്ഖ് മുഹമ്മദ് പെണ്‍കുട്ടിക്ക് തന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു ടിഷ്യൂ നല്‍കുകയും ചെയ്തു.

 

ഷെയ്ഖ് മുഹമ്മദിന്റെ എളിമ നിറഞ്ഞ പ്രവര്‍ത്തിയാണ് മല്‍സരം പൂര്‍ത്തിയാക്കാന്‍ തന്നെ ഉത്സാഹിപ്പിച്ചതെന്ന് അവര്‍ പിന്നീട് പറഞ്ഞു. മല്‍സരം കഴിഞ്ഞ ശേഷം ഒരു അറബിക് മാധ്യമത്തോടാണ് ഇനാന്‍ അല്‍ അമേറി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button