KeralaLatest NewsNews

മാവോയിസ്റ്റ് എന്ന് മുഖ്യമന്ത്രി ഒരാളെപ്പറ്റി പറഞ്ഞാല്‍ അയാള്‍ രാജ്യദ്രോഹിയാണെന്ന് പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മാവോയിസ്റ്റ് എന്ന് മുഖ്യമന്ത്രി ഒരാളെപ്പറ്റി പറഞ്ഞാല്‍ അയാള്‍ രാജ്യദ്രോഹിയാണെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അലന്റെയും താഹയുടെയും കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും മാവോയിസ്റ്റുകളാവുന്നത് ഒരു കുറ്റമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നത് കൊണ്ട് ഒരാളെ രാജ്യദ്രോഹിയെന്ന് വിളിക്കാനാവില്ല. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ സി.പി.ഐ അത് തുറന്നു പറയാറുണ്ടെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. അലനും താഹയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് തങ്ങള്‍ക്കറിയാവുന്നത്. മാവോയിസ്റ്റുകളാണോ എന്നൊന്നും അറിയില്ല. അറിയാനുള്ള ഇന്റലിജന്‍സ് സംവിധാനമൊന്നും തങ്ങള്‍ക്കില്ല. അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close