Latest NewsNewsLife Style

ഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ്

പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല . അത്തരത്തിലുള്ളവര്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതിയാണ് ഇപ്പോള്‍ ഏറ്റവും പ്രചാരം നേടിയിരിക്കുന്ന കീറ്റോ ഡയറ്റ് .മൂന്നു മാസം കൊണ്ട് 10 മുതല്‍ 12 കിലോ വരെ ഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് പിന്തുടരുന്നതു മൂലം സാധിക്കും. എന്നാല്‍ നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാന്‍ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളില്‍ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓര്‍മിച്ചാണ് കീറ്റോ ഡയറ്റ് പിന്തുടരേണ്ടത്.

മിതമായ അളവില്‍ പ്രോട്ടീനുകളും വളരെ കുറച്ച് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റില്‍ ചെയ്യുന്നത്. കാര്‍ബോഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ശരീരത്തെ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാന്‍ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചു കളയാന്‍ ശരീരത്തിനാകുന്നു. അതുകൊണ്ടു തന്നെ വേഗം ശരീരഭാരവും കുറയുന്നു.

കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതല്‍ 20 ശമാനം വരെ മാത്രം ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീന്‍, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. രണ്ടോ മൂന്നോ മാസം തുടര്‍ച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും.സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയില്‍ അഞ്ചുദീവസം അന്നജം ഒഴിവാക്കുക. തുടര്‍ന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെട്ട കാര്‍ബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ്. പ്രോട്ടീന്‍ ധാരാളം ഉള്ള ഭക്ഷണങ്ങള്‍ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികള്‍, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉള്‍പ്പെടുത്തണം. പരിപ്പുകള്‍, ധാന്യങ്ങള്‍ ഇവ ഒഴിവാക്കണം. ചില പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം. അണ്ടിപ്പരിപ്പുകള്‍ കുറച്ച് ഉപയോഗിക്കാം.

മിതമായ അളവില്‍ മോര് കഴിക്കാം .പാലുല്‍പ്പന്നങ്ങളില്‍ അന്നജം ഉണ്ട്. അതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാന്‍ തോന്നിയാല്‍ വല്ലപ്പോഴും അല്പ്പം ഡാര്‍ക്ക് ചോക്ലേറ്റ് ആകാം. കാല്‍സ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button