Latest NewsIndiaInternational

ആപ്പിളും സാംസങ്ങും പോലെയുള്ള വിദേശ മൊബൈൽ നിര്‍മ്മാണ കമ്പനികൾക്ക് ഇന്ത്യയിലേയ്ക്ക് മോദിസർക്കാരിന്റെ ക്ഷണം ; ചൈനയ്ക്ക് തിരിച്ചടി

ഇപ്പോള്‍ 2400 കോടി ഡോളറിനുള്ള ഫോണ്‍ നിര്‍മ്മാണമാണ് ഇന്ത്യയിൽ നടക്കുന്നത്.

ന്യൂഡൽഹി : മൊബൈൽ ഹാൻഡ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് സബ്‌സിഡിയോടെ ലോണ്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ സഹായികളായ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള നീക്കത്തിനാണ് മോദി സർക്കാർ തുടക്കമിടുന്നത് . 2025ല്‍ 19,000 കോടി ഡോളര്‍ മൂല്യത്തിനുള്ള ഫോണ്‍ നിര്‍മ്മാണം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ പുതിയ തീരുമാനങ്ങൾ . ഇപ്പോള്‍ 2400 കോടി ഡോളറിനുള്ള ഫോണ്‍ നിര്‍മ്മാണമാണ് ഇന്ത്യയിൽ നടക്കുന്നത്.

ചൈനയില്‍ നിര്‍മ്മിച്ച് അമേരിക്കയില്‍ വില്‍പ്പനയക്ക് എത്തിക്കുന്ന പ്രൊഡക്ടുകള്‍ക്ക് അധിക ടാക്‌സ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം ഒരു പരിധി വരെ ചൈനയെ ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു .ഇതിനാല്‍, പല കമ്പനികളും ചൈനയ്ക്കു വെളിയില്‍ എവിടെയാണ് സൗകര്യമെന്ന് ഗൗരവത്തില്‍ ആരായുന്ന സമയവുമാണിത്.ഈ സാഹചര്യമാണ് ഇന്ത്യയ്ക്ക് മുതൽകൂട്ടാകുക .

സ്മാര്‍ട് ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും നിര്‍മ്മാണത്തിന്റെ സിംഹഭാഗവും ഇപ്പോഴും നടക്കുന്നത് ചൈനയിലാണ്. വിയറ്റ്‌നാം, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ മേധാവിത്വം തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത്തരം കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ തുറക്കുന്നതോടെ ചൈനീസ് കമ്പനികളുടെ മേധാവിത്വത്തിനാണ് മങ്ങലേൽക്കുക .ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് കുറഞ്ഞ പലിശയ്ക്ക് ആപ്പിളിന്റെയും സാംസങ്ങിന്റെയും പോലെയുള്ള നിര്‍മ്മാണ സഹായ കമ്പനികള്‍ക്ക് ലോണ്‍ കൊടുക്കാമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.

92 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി: 21 കാരനായ അനധികൃത കുടിയേറ്റക്കാരന്‍ അറസ്റ്റില്‍

വരുന്ന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .നികുതിയിളവ്, കസ്റ്റംസ് ക്ലിയറന്‍സ്, അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയെല്ലാം അടങ്ങുന്നതായിരിക്കും പാക്കേജ്. ഇത്തരം മേഖലകളിലേക്കുള്ള റോഡ്, വൈദ്യുതി, ജല വിതരണം തുടങ്ങിയവയൊക്കെ അടിസ്ഥാന സൗകര്യവികസനത്തിന്റെ പരിധിയില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button