Latest NewsIndiaNews

ബിജെപിയുമായി സഖ്യമുണ്ടാക്കി തെലുഗ് സൂപ്പർ സ്റ്റാർ പവൻ കല്യാണിന്‍റെ ജനസേന 

ഹൈദരാബാദ്: ആന്ധ്രയില്‍ നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി ബിജെപിയുമായി സഖ്യം ഉണ്ടാക്കി. 2024ല്‍ നടക്കുന്ന ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍  സഖ്യമായി മത്സരിക്കാനാണ് തീരുമാനം.  ഇരുപാര്‍ട്ടികളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍  ദിയോധറാണ് സഖ്യം പ്രഖ്യാപിച്ചത്. ജാതി രാഷ്ട്രീയം, കുടുംബ വാഴ്ച, അഴിമതി എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതുമെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു. അധികാരത്തിലെത്തി കുറഞ്ഞ സമയം കൊണ്ട് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തികഞ്ഞ പരാജയമായെന്നും ചന്ദ്രബാബു നായിഡു ചെയ്തത് തന്നെയാണ് ജഗനും ചെയ്യുന്നതെന്നും  അദ്ദേഹം ആരോപിച്ചു. ടിഡിപിയുമായും വൈഎസ്ആര്‍ കോണ്‍ഗ്രസുമായും ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button