USALatest NewsNewsInternational

നാസയിൽ ഇന്‍റേൺഷിപ്പിനെത്തി മൂന്നാം നാൾ ഗ്രഹത്തെ കണ്ടെത്തി ഞെട്ടിച്ച് 17 കാരൻ

ഇന്റേൺഷിപ്പിനു വന്ന ഹൈസ്കൂൾ വിദ്യാർത്ഥിയുടെ കണ്ടെത്തലിൽ ഞെട്ടി നാസ. വൂൾഫ് കുക്കിയർ എന്ന 17-കാരനാണ് ഇന്റേൺഷിപ്പിനു എത്തി മൂന്നാംനാൾ പുതയതായി ഒരു ഗ്രഹം തന്നെ കണ്ടുപിടിച്ച് അമേരിക്കൻ ബഹിരാകാശഗവേഷണ ഏജൻസിയായ നാസയെ വിസ്മയിപ്പിച്ചത്. ന്യൂയോർക്കിലെ സ്കാർസ്ഡേലിൽ ഹൈസ്കൂൾ വിദ്യാർഥിയായ വൂൾഫ് അവധിക്കാലത്ത് രണ്ടുമാസത്ത ഇന്റേൺഷിപ്പിനായാണ് നാസയുടെ ഗൊദർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെത്തിയത്. ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റ്‌ലൈറ്റ് എന്ന ഉപഗ്രഹം (ടെസ്സ്) നൽകുന്ന വിവരങ്ങൾ പഠിക്കുകയായിരുന്നു വൂൾഫിന്‍റെ ജോലി.

ജോലിതുടങ്ങി മൂന്നാംദിവസം ഉപഗ്രഹം കൈമാറിയ ചിത്രങ്ങൾ പരിശോധിച്ച വൂൾഫ് ഒരുകാര്യം ശ്രദ്ധിച്ചു. രണ്ടു നക്ഷത്രങ്ങളുടെ പ്രകാശം ഏതോ ഒരുവസ്തു മറയ്ക്കുന്നുണ്ട്. തന്റെ സംശയവുമായി മുതിർന്ന ശാസ്ത്രജ്ഞരെ അടുത്തെത്തിയ വൂൾഫിനെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് പുതിയൊരു ഗ്രഹം വെളിപ്പെടുകയായിരുന്നു. ടി.ഒ.ഐ. 1338 എന്നുപേരിട്ട ഗ്രഹത്തിനു ഭൂമിയെക്കാൾ 6.9 മടങ്ങ് വലുപ്പമുണ്ട്. സ്വന്തമായൊരു ഗ്രഹം കണ്ടെത്തിയതോടെ പഠനശേഷം നാസയിൽ ശാസ്ത്രജ്ഞനായിച്ചേരണമെന്ന ആഗ്രഹം വളർന്നെന്ന് വൂൾഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button