Latest NewsNewsIndia

കേസ് എൻഐഎക്ക് കൈമാറിയത് ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിരിക്കാൻ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദേവീന്ദർ സിങ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനാണ് കേസ് എൻഐഎക്ക് കൈമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയുടെ കേസ് അന്വേഷിച്ചു വിവാദത്തിലായ ഇപ്പോഴത്തെ എൻഐഎ മേധാവി വൈ.സി. മോദിയെ കേസ് ഏൽപിക്കുന്നത് ഈ കേസ് തീർന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Read also: മോദിയെ നേരിടാൻ ആരുമായും കൈകോർക്കാൻ സിപിഎം തയ്യാറാണെന്ന് യെച്ചൂരി

എന്‍ഐഎ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയ്യില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകും. എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദിയാണ്. 2002 ലെ ഗുജറാത്ത് കലാപക്കേസും 2003 ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് അദ്ദേഹമാണെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. WhoWantsTerroristDavinderSilenced എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button