Latest NewsKeralaNews

‘അച്ഛൻ’ അറസ്റ്റിൽ, മലപ്പുറത്ത് നാലു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുട്ടികളുടെ പിതാവ് അറസ്റ്റിൽ

മലപ്പുറം: നാലു പെൺകുട്ടികളുടെ പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ. മലപ്പുറത്ത് നാലു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് കുട്ടികളുടെ പിതാവ് അറസ്റ്റിലായത്. പെൺകുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോട് പറയുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. പതിനേഴ്, പതിനഞ്ച്, പതിമൂന്ന്, പത്ത് വയസുള്ള സ്വന്തം പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാള്‍ക്ക് 47 വയസുണ്ട്. കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെങ്കില്‍ ഇവര്‍ക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button