KeralaLatest NewsNews

അലനേയും താഹയേയും മോചിപ്പിക്കുന്നതിനായി മനുഷ്യാവകാശകമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മോചനത്തിനായി കോഴിക്കോട്ട് മനുഷ്യാവകാശ കമ്മറ്റി നിലവില്‍ വന്നു. അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുക, എന്‍ഐഎ ഏറ്റെടുത്ത കേസ് അന്വേഷണം സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി എടുക്കുക തുടങ്ങിയവയാണ് കമ്മറ്റിയുടെ ലക്ഷ്യം.

ബിആര്‍പി ഭാസ്‌കര്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ:ആസാദ് ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍. അതേസമയം അലന്‍ എസ്എഫ്‌ഐയില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന പി ജയരാജന്റെ വിമര്‍ശനത്തിന് എതിരെ അലന്റെ മാതാവ് സബിത ശേഖര്‍ രംഗത്തെത്തി. അലന്‍ പ്രവര്‍ത്തിച്ചത് എസ്എഫ്‌ഐയിലല്ല സിപിഎമ്മിലാണെന്നും അലന്റെ രാഷ്ട്രീയത്തിന് ജയരാജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നുമായിരുന്നു സബിത പ്രതികരിച്ചത് അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ലെന്നും വീടിന് അടുത്തുള്ള പ്രാദേശിക സിപിഐയുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും എസ്എഫ്‌ഐ യില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്‌ഐ ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുകയെന്നും എസ്എഫ്‌ഐ ക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ താങ്കള്‍ കരുതന്നതെന്നും സബിത ചോദിച്ചു.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലായിരുന്നു അലന്‍ ഷുഹൈബ് എസ്എഫ്‌ഐയെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന് പി ജയരാജന്‍ പറഞ്ഞത്. ഇതിനു മറുപടിയായാണ് ജയരാജന്‍ സഖാവ് വായിച്ചറിയാനെന്ന പേരില്‍ സബിത ശേഖര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ജയരാജനു മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button