CricketLatest NewsNewsSports

അമിതാഘോഷം നല്ലതല്ല ; റബാഡയ്ക്ക് പിഴയും വിലക്കും

പോര്‍ട്ട് എലിസബത്തിലെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസോ റബാഡയ്ക്ക് വിലക്ക്. മൂന്നാം ടെസ്റ്റിലെ അമിതമായ വിക്കറ്റാഘോഷമാണ് താരത്തിന് വിനയായത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ അമിതാഘോഷം. എന്നാല്‍ ഇത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റബാഡയ്‌ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

അലറി വിളിച്ചുകൊണ്ട് റബാഡ ക്രീസിനടുത്തേയ്ക്ക് ഓടിയടുക്കുകയായിരുന്നു. എന്നാല്‍ പുറത്തായ ബാറ്റ്സ്മാനെ യാതൊരു വിധത്തിലും റബാഡ തടസ്സപ്പെടുത്തിയിരുന്നില്ല, എന്നാല്‍ കളിക്കളത്തില്‍ പാലിക്കേണ്ട മര്യാദ ലംഘിക്കുന്ന രീതിയിലുള്ള ആഘോഷമാണ് റബാദ നടത്തിയതെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ റോഡ് ടക്കര്‍, ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, മൂന്നാം അമ്പയര്‍ ജോയല്‍ വില്‍സണ്‍, നാലാം അമ്പയര്‍ അല്ലാഹുഡിയന്‍ പാലേക്കര്‍ എന്നിവരാണ് കുറ്റം ചുമത്തിയത്. കളിക്ക് ശേഷം റബാഡ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദ്ദേശിച്ച അനുമതി സ്വീകരിക്കുകയും ചെയ്തു. അതിനാല്‍, ഹിയറിങ്ങിന്റെ ആവശ്യമില്ലായിരുന്നു.

ഐസിസിയുടെ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 കഗാസെ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മാച്ച് റഫറി റബാഡയെ വിളിച്ചു വരുത്തി വിശദീകരണം തേടിയരുന്നു. അമിത ആഘോഷം പാടില്ലെന്ന് റബാദയോട് നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കോച്ചും പ്രതികരിച്ചു. വിലക്കിനു പുറമേ മാച്ച് ഫീയുടെ 15 ശതമാനം റബാദ പിഴയടയ്ക്കണം ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും റബാദയ്ക്കു നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button