CricketLatest NewsNewsInternationalSports

ജോ റൂട്ട് ഇംഗ്ലണ്ട് നായകസ്ഥാനം രാജിവച്ചു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ജോ റൂട്ട് രാജിവച്ചു. അഞ്ച് വര്‍ഷക്കാലം ഇംഗ്ലീഷ് ടീമിനെ ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നയിച്ച ശേഷമാണ് റൂട്ട് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ആഷസ് പരമ്പരയും പിന്നാലെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും തോറ്റതാണ് ജോ റൂട്ടിന് തിരിച്ചടിയായത്.

‘വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ ശേഷം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്. നായകസ്ഥാനമൊഴിയാന്‍ ഏറ്റവും ഉചിതമായ തീരുമാനമാണിതെന്ന് മനസിലാക്കുന്നു’.

‘രാജ്യത്തെ ടെസ്റ്റില്‍ നയിക്കാനായതില്‍ അഭിമാനമുണ്ട്. താരമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ തുടര്‍ന്നും പ്രതിനിധീകരിക്കുന്നതിന്‍റെ ആകാംക്ഷയുണ്ട്. അടുത്ത ക്യാപ്റ്റനെ, സഹതാരങ്ങളെ, പരിശീലകരെ സഹായിക്കാനാകും എന്നാണ് പ്രതീക്ഷ’ റൂട്ട് പറഞ്ഞു.

Read Also:- ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ നായകൻ എന്ന നേട്ടവുമായാണ് റൂട്ട് പിൻവാങ്ങുന്നത്. 2017ൽ അലിസ്റ്റർ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ടിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. 64 മത്സരങ്ങളിൽ ടീമിനെ നയിച്ച റൂട്ട് 27 മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചു. 26 മത്സരങ്ങളിൽ തോൽവിയും വഴങ്ങി. എന്നാൽ, ഒടുവിൽ കളിച്ച 17 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button