CricketLatest NewsNewsSports

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലത്തെ നിയമിച്ചു

മാഞ്ചസ്റ്റർ: മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി നിയമിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായ മക്കല്ലം സീസണൊടുവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ചേരും. ജൂണില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പരിശീലകനെന്ന നിലയില്‍ മക്കല്ലത്തിന്‍റെ ആദ്യ ദൗത്യം.

മുന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിന് പകരക്കാരനായാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി മക്കല്ലം വരുന്നത്. ന്യൂസിലന്‍ഡിനായി 101 ടെസ്റ്റുകളില്‍ മക്കല്ലം കളിച്ചിട്ടുണ്ട്. 2012 മുതല്‍ 2016ല്‍ വിരമിക്കുന്നതുവരെ ന്യൂസിലന്‍ഡ് ടീമിന്‍റെ നായകനുമായിരുന്നു മക്കല്ലം. ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മക്കല്ലം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

Read Also:- വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇംഗ്ലണ്ട് ടീം നിലവില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടെന്നും അതെല്ലാം അതിജീവിച്ച് ടീമിനെ വിജയപാതയില്‍ തിരിച്ചെത്തിക്കാനാവുമെന്നും മക്കല്ലം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഇനി രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ പുതിയ ചുമതല ഏറ്റെടുക്കാന്‍ മക്കല്ലം ഇംഗ്ലണ്ടിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button