Latest NewsIndia

ശിവസേന-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും ആശങ്ക പരത്തി സഞ്ജയ് റൗത്ത്: പുതിയ പ്രസ്താവന ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയില്‍ ആശങ്ക പരത്തി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ ആന്‍ഡമാന്‍ ജയിലില്‍ കുറച്ചു സമയം ചെലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയ ശാസ്ത്രങ്ങളിലുള്ള വ്യത്യാസത്തെ തുടര്‍ന്ന് സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ ആന്‍ഡമാന്‍ ജയിലുകളില്‍ സമയം ചെലവിടേണ്ടതുണ്ട്. നീണ്ട 14 വര്‍ഷക്കാലമാണ് സവര്‍ക്കര്‍ കഷ്ടതകള്‍ സഹിച്ച് ആന്‍ഡമാന്‍ ജയിലില്‍ കഴിഞ്ഞത്.

അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ സവര്‍ക്കറുടെ ത്യാഗം മനസിലാക്കണമെന്നും സഞ്ജയ് റൗത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സവര്‍ക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് പരോക്ഷമായി മറുപടി നല്‍കുകായിരുന്നു അദ്ദേഹം.എന്നാല്‍ സഞ്ജയ് റൗത്തിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു.സവര്‍ക്കറെ പിന്തുണച്ച് വീണ്ടും സഞ്ജയ് റൗത്ത് രംഗത്തെത്തിയതോടെ ശിവസേന-കോണ്‍ഗ്രസ് സഖ്യം ആശങ്കയിലായിരിക്കുകയാണ്.

പ്രജ്ഞാസിംഗ് താക്കൂറിന് വിഷപദാർത്ഥം അടങ്ങിയ കത്ത് തപാല്‍ വഴി അയച്ച ഡോക്ടര്‍ മഹാരാഷ്ട്ര എടിഎസിന്റെ പിടിയില്‍

സവര്‍ക്കറെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാനാകാതെ ശിവസേന പ്രതിസന്ധിയിലായിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് റൗത്ത് സവർക്കർക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button