USALatest NewsNewsInternational

ട്രംപിനെ വിചാരണ ചെയ്യാൻ ഡെമോക്രാറ്റുകൾ, ചൊവ്വാഴ്ച മുതൽ സെനറ്റ് നടപടികൾ തുടങ്ങും

വാഷിംങ്ടൺ: ട്രംപിനെതിരായ ഇംപീച്ച് മെന്‍റിന്‍റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് ചൊവ്വാഴ്ച തുടക്കം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ചപ്പോൾ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതാണ് പ്രധാന കുറ്റം. ജനപ്രതിനിധി സഭയിൽ കുറ്റവിചാരണയ്ക്കു നീക്കം തുടങ്ങിയപ്പോൾ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതും ട്രംപ് ചെയ്ത കുറ്റങ്ങളിൽ പെടുന്നു.  റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില വിചാരണയ്ക്കൊടുവിൽ ട്രംപിനു രക്ഷപ്പെടാനാകും. എന്നാൽ അംഗങ്ങളുടെ രൂക്ഷ വിമർശനം ട്രംപിന് നേരെ ഉയരും.

വലിയ രഹസ്യ സ്വഭാവത്തിലാണ് കുറ്റവിചാരണ അരങ്ങേറുന്നത്. ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുൾപ്പെടെ കർശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങൾക്കു മേലുള്ളത്. തൽസമയ ട്വീറ്റുകൾക്കും വിലക്കുണ്ട്.  കുറ്റവിചാരണയുമായി ബന്ധപ്പെട്ടതല്ലാതെ ഒരു കടലാസുപോലും സെനറ്റിനുള്ളിൽ കൊണ്ടുവരാനും പാടില്ല.

കുറ്റാരോപണങ്ങൾക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് 6 വരെ ട്രംപിന് സമയം അനുവദിക്കും. തുടർന്ന്, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ വിചാരണ.വിചാരണ 2 ആഴ്ച മുതൽ 6 ആഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button