Latest NewsKeralaNews

അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരത്തിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണ് നിരവധിപേർക്ക് പരിക്കേറ്റു

പാലക്കാട് : അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണ് 45 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകർന്നു വീണത്. നൂറണിയിലെ ടർഫ് ഗ്രൗണ്ടിൽ വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാലിത് എട്ട് മണിവരെ നീണ്ടുപോയി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയായിരുന്നു അപകടം.

Also read : ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

മത്സരത്തിനായി ഇന്നലെ താത്കാലികമായി തയ്യാറാക്കിയ കവുങ്ങ് തടി കൊണ്ടുണ്ടാക്കിയ ഗാലറിയാണ് തകർന്ന് വീണത്. നാട്ടുകാരും ഫയർ ഫോഴ്സ്  ജീവനക്കാരും,പോലീസുകാരും,നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷാഫി പറമ്പിൽ എംഎൽഎ, വികെ ശ്രീകണഠൻ എംപി തുടങ്ങിയവരും മത്സരം കാണാനെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button