Latest NewsIndia

കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ,3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം വിജയകരം

അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഹൈദരാബാദ് : 3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷിച്ച്‌ ഇന്ത്യ . ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു വിക്ഷേപണം .ഇന്ത്യന്‍ മിസൈല്‍മാന്‍ എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ളതാണ് ഈ മിസൈൽ. അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം . ആന്ധ്രാപ്രദേശ് തീരത്തു നിന്നുമായിരുന്നു വിക്ഷേപണം. അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇന്ത്യ നിര്‍മ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡി ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിച്ചത്.വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിന് മുമ്പ് തുടര്‍പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും എന്നാണ് വിവരം. ശത്രുക്കളെ അന്തര്‍വാഹിനികളില്‍ നിന്ന് ആക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈല്‍.

ഒന്‍പത് വയസുള്ള പെണ്‍കുട്ടികള്‍ പോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്നു, സിറിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയര്‍ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പരീക്ഷണം നിര്‍ണായകമാണെന്നു പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള മറ്റു രാജ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button