Latest NewsIndia

ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങളില്‍ പ്രധാനവില്ലനായി പ്രാവുകളും: മരണകാരണം കണ്ടു ഞെട്ടി ഡോക്ടർമാർ

എസിവഴിയും കൂളറുകള്‍ വഴിയും പ്രാവിന്‍ കാഷ്ഠം നിരന്തരമായി ശ്വസകോശത്തിലേക്ക് എത്തിയതാണ് രണ്ട് സ്ത്രീകളുടെ മരണകാരണമെന്നാണ് കണ്ടെത്തല്‍.

മുംബൈ: ശൈത്യകാലത്തെ ശ്വാസകോശരോഗങ്ങളില്‍ പ്രധാനവില്ലനായി പ്രാവുകളേയും കണ്ടെത്തി മുംബൈയിലെ ഡോക്ടര്‍മാര്‍. ശ്വാസകോശസംബന്ധമായ രോഗമുള്ളവരില്‍ പ്രാവിന്‍ കാഷ്ഠത്തിന്റെ പൊടിയും ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. മുബൈയിലെ ശ്വാസകോശ ചികിത്സാ രംഗത്തെ വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് സാധ്യത സ്ഥിരീകരിച്ചത്.എസിവഴിയും കൂളറുകള്‍ വഴിയും പ്രാവിന്‍ കാഷ്ഠം നിരന്തരമായി ശ്വസകോശത്തിലേക്ക് എത്തിയതാണ് രണ്ട് സ്ത്രീകളുടെ മരണകാരണമെന്നാണ് കണ്ടെത്തല്‍.

മുംബൈയിലെ ബ്രീച്ച്‌ കാന്റീ ആശുപത്രിയില്‍ ശ്വസകോശ അണുബാധയെതുടര്‍ന്ന് അതിതീവ്ര വിഭാഗത്തില്‍ ബോറിവില്ലിയിലെ 38 കാരിയും 68കാരിയുമാണ് മരണമടഞ്ഞത്. ഇരുവരും ശ്വാസകോശത്തില്‍ കാലാവസ്ഥ പ്രതികൂലമായ അണുബാധയേറ്റ് ചികിത്സയിലായിരുന്നു. നിരവധി വര്‍ഷങ്ങളായി ചികിത്സയിലുള്ള ഇരുവരുടേയും ചികിത്സാ റിപ്പോര്‍ട്ടുകള്‍ ഗവേഷണവിധേയമാക്കിയപ്പോഴാണ് പ്രാവുകള്‍ ധാരാളം വീടിന്റെ പരിസരത്തുള്ളതായി രേഖപ്പെടുത്തിയിരുന്നത്.

സായിബാബയുടെ ജന്മസ്ഥലം പത്രിയാണെന്ന് ഉദ്ധവ് താക്കറെ ; പ്രതിഷേധ സൂചകമായി ഷിര്‍ദ്ദി അനിശ്ചിതകാലത്തേയ്ക്ക് അടയ്ക്കും

തുടര്‍ന്നുള്ള ശ്വാസകോശപരിശോധനയിലാണ് അണുബാധക്ക് പ്രധാനകാരണം പ്രാവിന്റെ കാഷ്ഠം വായുവില്‍ കലര്‍ന്നത് ശ്വസിച്ചതാണെന്ന് സ്ഥിരീകരിച്ചത്. പ്രസിദ്ധ പള്‍മണോളജിസ്റ്റ് ഉന്‍മില്‍ ഷായാണ് രോഗകാരണം കണ്ടെത്തിയത്. ഇരുവരുടേയും ശ്വാസകോശം മാറ്റിവച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ആശുപത്രി വൃത്തങ്ങളറിയിച്ചു.

shortlink

Post Your Comments


Back to top button