Latest NewsNewsKuwaitGulf

സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി  : സിവിൽ വ്യോമയാന മേഖലയിൽ സ്ത്രീശാക്തീകരണത്തിനൊരുങ്ങി കുവൈറ്റ്. സ്ത്രീശാക്തീകരണത്തിനായി സാധ്യമായത് എല്ലാം ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ അൽ ഹമൂദ് അൽ സബാഹ് പറഞ്ഞു. കുവൈറ്റ് ഏവിയേഷൻ ഷോയുടെ ഭാഗമായുള്ള സെമിനാൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഈ മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. വിവിധ മേഖലകളിൽ വനിതകളെ പ്രാപ്തരാക്കുന്നതിന് പ്രയത്നിക്കണമെന്നതാണ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നൽകിയിട്ടുള്ള നിർദേശമെന്നും അത് നടപ്പാക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ഷെയ്ഖ് സൽമാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button