CricketLatest NewsNewsSports

ഇതെന്താ ബൈക്ക് ഷോറൂമോ ? ധോണിയുടെ ബൈക്ക് ശേഖരം കണ്ട് അമ്പരന്ന് ആരാധകര്‍

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയ്ക്ക് ബൈക്കുകളോടുള്ള പ്രിയം പ്രശസ്തമാണ്. പലപ്പോഴായും ധോണി അത് പങ്കു വെക്കാറുമുണ്ട്. താരം ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങിയ കാലം മുതല്‍ കാണുന്നതാണ് താരത്തിന്റെ ബൈക്ക് പ്രേമം. മാത്രവുമല്ല കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരമാണ് ധോണിക്ക് ഉള്ളത്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അത് ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ധോണിയുടെ ഭാര്യ സാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോ ആണ് ഫാം ഹൗസിലെ റിംഗ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ധോണിയുടെ ബൈക്കുകളുടെ ശേഖരത്തിന്റെ വീഡിയോ ആണ് സാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കണ്ടവരെല്ലാം താരത്തിന്റെ ബൈക്ക് ശേഖരം കണ്ട് അമ്പരന്നിരിക്കുകയാണ്. നിരവധി ബൈക്കുകളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button