Kallanum Bhagavathiyum
Latest NewsNewsInternational

ഫോട്ടോഷൂട്ടിനിടെ നായ മുഖത്ത് കടിച്ചു; യുവതിയ്ക്ക് ഗുരുതര പരിക്ക്

വളർത്തു നായയ്ക്കൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനിടെ മുഖത്ത് നായയുടെ കടിയേറ്റ് യുവതിയ്ക്ക് ഗുരുതര പരിക്ക്. നോത്ത് വെസ്റ്റ് അര്‍ജൻറീനയിലാണ് സംഭവം. ലാറ സൻസൺ എന്ന പതിനേഴുകാരിക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സുഹൃത്തിന്റെ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്കൊപ്പമാണ് ലാറ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ലാറയുടെ മുഖത്തിന്റെ ഒരു വശത്ത് നായ കടിക്കുകയായിരുന്നു.40 തുന്നലാണ് യുവതിയുടെ മുഖത്ത് വേണ്ടി വന്നത്.

Read also: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂമിയുടെ 6.3% ഭാഗം പ്ലാസ്റ്റിക് വിമുക്തമാക്കാനൊരുങ്ങി ചൈന

നായയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചപ്പോഴാണ് നായ ആക്രമിച്ചതെന്ന് ലാറ പറഞ്ഞു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ലാറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘തെറ്റായിപ്പോയ ഫോട്ടോഷൂട്ട് ‘എന്ന തലക്കെട്ടിലാണ് യുവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ചാകാം നായ കടിച്ചതെന്നാണ് ആളുകൾ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button