KeralaLatest NewsNews

കേന്ദ്ര ബഡ്‌ജറ്റിൽ ആദായ നികുതി കുറഞ്ഞേക്കും; ബഡ‌്ജറ്റ് ഫെബ്രുവരി ഒന്നിന്

കൊച്ചി: 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ‌്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുമ്പോൾ നിരവധി പ്രതീക്ഷകളാണ് ഉയരുന്നത്. വരുന്ന കേന്ദ്ര ബഡ്‌ജറ്റിൽ ആദായ നികുതി കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തുന്നത്. സമ്പദ്‌ വളർച്ചയ്ക്ക് ഉണർവേകാനും ഉപഭോക്തൃ വിപണിക്ക് കരുത്തേകാനും ലക്ഷ്യമിട്ട് ഇക്കുറി കേന്ദ്ര ബഡ്‌ജറ്റിൽ ആദായ നികുതി നിരക്കുകളിൽ സമഗ്ര മാറ്റത്തിന് ധനമന്ത്രി തയ്യാറായേക്കും.

രാജ്യത്തിൻറെ ജി.ഡി.പി വളർച്ച ജൂലായ് – സെപ്‌തംബർ പാദത്തിൽ ആറുവർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 4.5 ശതമാനത്തിലേക്ക് തകർന്നിരുന്നു. ഉപഭോക്തൃ വിപണി എക്കാലത്തെയും മോശം അവസ്ഥയിലാണ്. വ്യവസായ വളർച്ചയിലും കയറ്റുമതിയിലും മുരടിപ്പുണ്ട്. കമ്പനികൾക്ക് നേട്ടം പകരാനായി കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിലേക്കും പുതിയ കമ്പനികൾക്ക് 15 ശതമാനത്തിലേക്കും ധനമന്ത്രാലയം കുറച്ചിരുന്നു.

ALSO READ: നിര്‍ഭയ കൂട്ടബലാത്സംഗ കേസ്: പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എന്നാൽ, ഉപഭോക്തൃ വിപണിക്ക് ഉണർവേകാൻ വേണ്ടത് വ്യക്തിഗത ആദായ നികുതി ഇളവാണെന്ന വാദമുണ്ട്. കമ്പനികൾക്ക് മാത്രം നികുതിയിളവ് നൽകിയതിലുള്ള ജനരോഷം മറികടക്കാനും ഇക്കുറി ബഡ്‌ജറ്റിൽ വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനോ സ്ളാബ് പരിഷ്‌കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും. ആദായ നികുതി ഇളവ് കുറയുന്നത്, വിപണിയിലേക്ക് കൂടുതൽ പണമൊഴുകാൻ കാരണമായേക്കും. രണ്ടര ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാദ്ധ്യതയില്ല രണ്ടരലക്ഷം രൂപയ്ക്ക് മേൽ മുതൽ അഞ്ചുലക്ഷം രൂപവരെ നികുതി 5% ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button