Latest NewsKeralaNews

ആയുധങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടുള്ള മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം : മോദിയും പിണറായിയും കണക്ക് പറയേണ്ടി വരുമെന്ന് പോസ്റ്ററുകളില്‍ ആഹ്വാനം

കണ്ണൂര്‍: ആയുധങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പെടുള്ള മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം , മോദിയും പിണറായിയും കണക്ക് പറയേണ്ടി വരുമെന്ന് പോസ്റ്ററുകളില്‍ ആഹ്വാനം. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയത്. സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമാണ് പ്രകടനം നടത്തിയത്.തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

read also : ഛത്തീസ്‍ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button