KeralaLatest NewsNews

മധ്യവയസ്‌ക്കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ; കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍

പെരുമ്പാവൂര്‍: മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍ കണ്ടതിനാല്‍ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയിലാണ് സംഭവം.

വളയന്‍ചിറങ്ങര വാരിക്കാട് ടാങ്ക് സിറ്റി ഇലത്തുകുടിവീട്ടില്‍ വിജയന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കള്ളുഷാപ്പിന്റെ സമീപം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.

കഴുത്തിലും നെറ്റിയിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഈ മുറിവുകളാണ് കൊലപാതകമെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. രക്തം പുരണ്ട നിലയില്‍ ഒരു കരിങ്കല്‍ കഷ്ണവും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കല്‍പ്പണിക്കാരനാണ് മരിച്ച വിജയന്‍. ഏറെക്കാലമായി ഒറ്റയ്ക്കാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button