Latest NewsIndia

‘മോദി സ്വപ്രയത്നത്തിലൂടെ ഉയര്‍ന്നു വന്ന ഭരണപരിചയമുള്ള നേതാവ്, രാഹുലിന് അതല്ല ‘; വീണ്ടും രാമചന്ദ്ര ഗുഹ

പ്രസിഡന്‍ഷ്യല്‍ രീതിയിലായിരുന്നു തിരഞ്ഞെടുപ്പെങ്കില്‍ ജനപിന്തുണ മോദിക്ക് തന്നെയായിരിക്കും.

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച്‌ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. വിശാലമായ അര്‍ത്ഥത്തിലാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചത്. നേരത്തെ, രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ബിജെപിക്ക് സഹായകരമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടുംബാധിപത്യത്തിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലെത്തിയതെന്നും അതേസമയം, മോദി കഠിനാധ്വാനിയാണെന്നും സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിൽ പ്രതിഷേധവുമായി നിരവധി പേർ എത്തിയതോടെ അദ്ദേഹം വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. പ്രസിഡന്‍ഷ്യല്‍ രീതിയിലായിരുന്നു തിരഞ്ഞെടുപ്പെങ്കില്‍ ജനപിന്തുണ മോദിക്ക് തന്നെയായിരിക്കും. കാരണം ഭരണകാര്യങ്ങളില്‍ മോദിക്കാണ് പരിചയം. കൂടാതെ അദ്ദേഹം സ്വയം ഉയര്‍ന്നു വന്ന നേതാവാണ്. രാമചന്ദ്ര ഗുഹ വ്യക്തമാക്കി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഒരുപാട് പോരായ്മകള്‍ ഉണ്ട്.

ശ്രദ്ധക്കുറവും ഭരണപരിചയമില്ലായ്മയും അദ്ദേഹത്തിന്റെ കുറവുകള്‍ തന്നെയാണ്. കൂടാതെ കുടുംബവാഴ്ചയുടെ ഭാരവും അദ്ദേഹത്തിന് പ്രതിബന്ധമാണ്. ഗുഹ വിശദീകരിച്ചു.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് രാമചന്ദ്രഗുഹ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം നടത്തിയത്. അത് വിവാദമായപ്പോള്‍ അദ്ദേഹം ട്വിറ്ററിലൂടെ തന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button