Latest NewsIndia

കശ്‍മീരി പണ്ഡിറ്റുകള്‍ക്ക് മടങ്ങിവരാന്‍ ഏറ്റവും അനുകൂല സമയം : പുനരധിവാസത്തെ അനുകൂലിച്ച്‌ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

തങ്ങളുടെ ഭൂമിയും മറ്റവകാശങ്ങളും വീണ്ടെടുക്കാന്‍ അവരോട് സ്വദേശത്തേക്കു മടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കശ്‍മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശമായ കശ്‍മീരിലേക്ക് മടങ്ങി വരാന്‍ ഏറ്റവും അനുകൂല സമയമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഏറ്റവും വലിയ അവകാശ ലംഘനമാണ് കശ്‍മീരി ബ്രാഹ്മണ സമൂഹം അനുഭവിച്ചതെന്നും പക്ഷേ,അവര്‍ക്കിപ്പോള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുറപ്പുണ്ട് എന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. തങ്ങളുടെ ഭൂമിയും മറ്റവകാശങ്ങളും വീണ്ടെടുക്കാന്‍ അവരോട് സ്വദേശത്തേക്കു മടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കശ്‍മീരി പണ്ഡിറ്റുകള്‍ കുടിയൊഴിപ്പിക്കപ്പെട്ട് മുപ്പതു വര്‍ഷം തികഞ്ഞ ജനുവരി 19 ഞായറാഴ്ച,ജമ്മുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.മുപ്പതു വർഷങ്ങൾക്ക് മുൻപ് കുടിയിറക്കപ്പെട്ട മണ്ണ് വീണ്ടും സ്വപ്നം കാണുകയാണ് കശ്മീരി പണ്ഡിറ്റുകൾ . വീണ്ടും തിരികെ പോകാൻ ഒരുങ്ങുകയാണ് അവർ . ജനിച്ച മണ്ണിലേയ്ക്കുള്ള പണ്ഡിറ്റുകളുടെ മടക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത് .

ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറി എ കെ നസീറിനെ മര്‍ദിച്ച ആൾ അറസ്‌റ്റില്‍

# ഹം വാപ്പസ് ആയേംഗേ എന്ന ഹാഷ് ടാഗും പ്രചരിക്കുന്നുണ്ട് .1990 ജനുവരി 19 നാണ് ഇസ്ലാമിക ഭീകര ഭീഷണികളെ തുടർന്ന് ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായിയത് . കശ്മീരി പണ്ഡിറ്റുകൾ മുൻപ് ഒരിക്കലും കാട്ടാത്ത ഊർജ്ജമാണ് കൈവരിച്ചിരിക്കുന്നതെന്നും ഉടൻ തന്നെ താഴ്‌വരയിലേക്ക് മടങ്ങിവരുമെന്നും ട്വീറ്റുകൾ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button