Latest NewsNewsIndia

അയോദ്ധ്യക്ഷേത്രം സാഹോദര്യം വർധിപ്പിക്കും: വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവരെന്ന് അനുരാഗ് ഠാക്കൂർ

ഷിംല: വിദ്വേഷം പടർത്തുന്നത് രാജ്യത്തിന്റ സമാധാനം തകർക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഹിമാചൽ പ്രദേശിലെ ആൻഡൗറയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആസ്താ സ്പെഷ്യൽ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിമാചൽ പ്രദേശിലെ ദേവഭൂമിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ശ്രീരാമ ഭക്തരുമായി രാംനഗരിയിലേക്ക് പുറപ്പെട്ടു.

Read Also: ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ ആളെ തിരിച്ചറിഞ്ഞു

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അയോദ്ധ്യയിൽ ശ്രീരാമ മന്ദിരം ഉയർന്നു. രാമജന്മ ഭൂമിയിലേക്ക് ശ്രീരാമ ഭക്തരുമായി ഹിമാചലിലെ ദേവഭൂമിയിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉനയിൽ നിന്നും അനന്ദ്പൂർ വഴി ആംബലയിലേക്കും അവിടെ നിന്നും അയോദ്ധ്യയിലേക്കുമാണ് ട്രെയിൻ സർവ്വീസ് നടത്തുക.

ഇന്ന് അയോദ്ധ്യയിൽ രാമമന്ദിരം ഉയർന്നത് ശ്രീരാമ ഭക്തരുടെ നീണ്ട പരിശ്രമങ്ങളുടെ ഫലമാണ്. ഇവരുടെ പോരാട്ടങ്ങളും സ്വപ്നവും സഫലമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നു. ശ്രീരാമ ഭഗവാനെ ദർശിക്കാൻ എല്ലാ ഭക്തജനങ്ങൾക്കും അവസരം ലഭിക്കട്ടെ. അയോദ്ധ്യയിലെ രാമക്ഷേത്രം രാജ്യത്തെ സമുദായിക സൗഹൃദവും സാഹോദര്യവും വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭാരതത്തിന്റെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവരാണ് വിദ്വേഷം പടർത്തുന്നതെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.

Read Also: നവകേരള സദസിന് 1000 കോടി വകയിരുത്തി ബജറ്റ് പ്രഖ്യാപനം, കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button