Latest NewsNewsIndia

ഡൽഹി തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളിലേക്ക് കോടികളുടെ ഒഴുക്കുണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകൻ വാദിച്ചെങ്കിലും ഫലമുണ്ടായില്ല; തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി വീണ്ടും തള്ളി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളിലേക്ക് കോടികളുടെ ഒഴുക്കുണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.

അതേസമയം, ബോണ്ട് വാങ്ങുന്നവരുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തില്ല തുടങ്ങിയ വ്യവസ്ഥകൾ ഗൂഢലക്ഷ്യത്തോടെയാണെന്നാണ് പൊതുതാൽപര്യഹർജികളിലെ ആരോപണം. എന്നാൽ നേരത്തെ പരിഗണിച്ച ബെഞ്ച് സ്റ്റേ അനുവദിക്കാത്ത് കോടതി ചൂണ്ടിക്കാട്ടി.

ALSO READ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍; രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ ഇവർ നിശബ്ദരായി ഇരിക്കുന്നു -സൗമിത്രാ ഖാന്‍ എം പി

ഹർജികളിൽ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button