Latest NewsNewsIndia

നേപ്പാളിലെ ഹോട്ടലില്‍ എട്ടുമലയാളികള്‍ മരിച്ച നിലയില്‍

കാ​ഠ്മ​ണ്ഡു•നേപ്പാളിലെ ഒരു ഹോട്ടലില്‍ എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ സഞ്ചാരികളായ ഒമ്പതംഗ സംഘം കഴിഞ്ഞ ദിവസം രാത്രിയാണ്‌ ഇവിടെ മുറിയെടുത്തത്. ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തണുപ്പ് മൂലം ഇവര്‍ മുറിയിലെ ഹീറ്ററുകള്‍ ഓണ്‍ ചെയ്താണ് ഉറങ്ങാന്‍ കിടന്നത്. ഇതേത്തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആരെയും പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button