Latest NewsUAENewsGulf

യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി

റാസ് അൽ ഖൈമ : യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഫൈസൽ അബ്ദുല്ല അൽ ഹൈസൂം അൽ ഷെഹി(40) എന്ന എമിറാത്തി യുവാവാണ് ചൊവ്വാഴ്ച്ച രാവിലെ മരിച്ചത്. അഡ്‌നോക് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച റാസ് അൽ ഖൈമയിലാണ് അപകടമുണ്ടായത്.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഫൈസലിന്റെ അമ്മ മരണമടഞ്ഞത്. തുടർന്ന് അൽ റാംസ് പ്രദേശത്തുള്ള അമ്മയുടെ ശവകുടീരം സന്ദർശിക്കുവാൻ എല്ലാ വെള്ളിയാഴ്ചയും എത്തുമായിരുന്നു. അന്നേ ദിവസം സന്ദർശനം കഴിഞ്ഞു മടങ്ങവേ അപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ശരീരത്തിലുടനീളം എല്ലുകൾക്ക് പൊട്ടലുണ്ടായതായും  റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ചികിത്സയിലിരിക്കെ നാലാം ദിവസം മരണപ്പെട്ടു.

 സംസ്കാര ചടങ്ങ് ചൊവ്വാഴ്ച ഉച്ചയ്ക്ക് റാസ് അൽ ഖൈമയിലെ അൽ ജുലാൻ പ്രദേശത്തെ അബു ഹുറൈറ മസ്ജിദിൽ നടന്നു. തുടർന്ന് അമ്മയുടെ ശവകുടീരത്തിനടുത്തായി ഫൈസലിന്റെ   മൃതദേഹം ഖബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button