Latest NewsNewsIndia

ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം, ജ്യാമവ്യവസ്ഥയിൽ ഇളവ് വരുത്തി കോടതി

ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ്. നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലായിരുന്നു ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ചില നിയന്ത്രണങ്ങളോടെ ആസാദിന് നഗരത്തിൽ പ്രവേശിക്കാമെന്ന് കാണിച്ചാണ് തീസ് ഹസാരി കോടതി ഇപ്പോൾ ഉത്തരവ് പുതുക്കിയിരിക്കുന്നത്.

ഡൽഹി ജുമാ മസ്ജിദിൽ പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് ആസാദിനെ ഡിസംബർ 21ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണു ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നു ശനിയാഴ്ച ആസാദിന്റെ അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. ചില വ്യവസ്ഥകൾ മൗലികാവകാശങ്ങളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും എയിംസിൽ ചികിത്സ തേടാനും ഇടയ്ക്കിടെ കോടതിയുടെ അനുവാദം ചോദിക്കേണ്ടി വരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണു കോടതി മുൻ ഉത്തരവ് പുതുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button