Latest NewsNewsInternational

നിഗൂഢമായ ആ അജ്ഞാത വൈറസ് ലോകത്തിന്റെ പലഭാഗത്തേയ്ക്കും വ്യാപിയ്ക്കുന്നു : ആശങ്കയോടെ ലോകരാഷ്ട്രങ്ങള്‍ : അജ്ഞാത വൈറസിന്റെ ഉറവിടം തേടി ശാസ്ത്രജ്ഞര്‍

ബെയ്ജിങ് : നിഗൂഢമായ ആ അജ്ഞാത വൈറസ് ലോകത്തിന്റെ പലഭാഗത്തേയ്ക്കും വ്യാപിയ്ക്കുന്നു, ലോകം മുഴുവനും വ്യാപിയ്ക്കുന്ന അജ്ഞാത വൈറസിന്റെ ഉറവിടം തേടുകയാണ് ശാസ്ത്രജ്ഞര്‍. ചൈനയെയും ഏഷ്യന്‍ രാജ്യങ്ങളെയും ഭീതിയിലാഴ്ത്തുന്ന നിഗൂഢ കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി.ചൈനയ്ക്കു പുറത്ത്, രോഗം കണ്ടെത്തിയ രാജ്യങ്ങളുടെ എണ്ണവും മൂന്നായി; ജപ്പാനും തായ്ലന്‍ഡിനും പിന്നാലെ ദക്ഷിണ കൊറിയയിലും ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചു

Read Also : ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു; ഇന്ത്യ യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു

ചൈനയില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് കൊറിയയില്‍ എത്തിയ യുവതിക്കാണു രോഗം.ആകെ രോഗബാധിതരുടെ എണ്ണം നിലവില്‍ 220 ആണ്. ചൈനയില്‍ ഈയാഴ്ചയൊടുവില്‍ പുതുവര്‍ഷ അവധി തുടങ്ങുകയാണ്. ലക്ഷക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന ഘട്ടമാണിത്. രോഗം പടരുമെന്ന ഭീതിയിലാണ് ചൈന. വുഹാനിലെ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന 500 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അവധി പ്രമാണിച്ച് നാട്ടിലേക്കു മടങ്ങിയതായി വിവരമുണ്ട്.

വുഹാനിലെ മീന്‍ചന്തയാണ് പ്രഭവകേന്ദ്രമെന്നു കരുതുന്നുണ്ടെങ്കിലും ഇവിടം സന്ദര്‍ശിക്കാത്തവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. നിഗൂഢ വൈറസ് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കു പടരുന്നതായി കണ്ടെത്തിയിട്ടില്ല. മറ്റു ജീവികളില്‍ നിന്നു രോഗം പടര്‍ന്നിരിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button