Latest NewsNewsIndia

മൃഗങ്ങളെ പോലെ കുട്ടികളെ പെറ്റുപെരുക്കുന്നത് സമൂഹത്തിനും രാജ്യത്തിനും ഗുണകരമല്ല;- ഷിയ വഖഫ് ബോര്‍ഡ് മേധാവി വസ്വീം റിസ്വി

ലഖ്‌നൗ: മൃഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ഗുണകരമല്ലെന്ന് ഷിയ വഖഫ് ബോര്‍ഡ് മേധാവി വസ്വീം റിസ്വി. ‘പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ ഇടപെടരുതെന്നുമാണ് ചിലര്‍ വിശ്വസിക്കുന്നത്. രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന് പരിപൂര്‍ണ്ണ പിന്തുണ നൽകുന്നെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്നതൊരു പ്രകൃതി നിയമമാണ് അതില്‍ മറ്റുള്ളവര്‍ ഇടപെടരുതെന്നാണ് ഒരു കൂട്ടം ആളുകള്‍ വിശ്വസിക്കുന്നത്.എന്നാല്‍ മൃഗങ്ങളെ പോലെ കുട്ടികളെ പെറ്റു പെരുക്കുന്നത് രാജ്യത്തിന് ഗുണകരമല്ല. ജനസംഖ്യാ നയന്ത്രണത്തിന് ഒരു നിയമം വരുകയാണെങ്കില്‍ അത് രാജ്യത്തിന് എന്തുകൊണ്ടും നല്ലതായിരിക്കുമെന്നും വസ്വീം റിസ്വി പറഞ്ഞു.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വസീം റിസ്‌വിയും പ്രതികരണവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. വിഭവത്തെപ്പോലെ ജനസംഖ്യ വളര്‍ച്ചയും പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

നേരത്തെയും ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആര്‍എസ്എസ് അനുകൂലിക്കുമെന്നും ഭാഗവത് പറഞ്ഞിരുന്നു.

ALSO READ: നവോത്ഥാന നായകൻ പെരിയാറിനെ അപമാനിച്ചു; സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ

ജനസംഖ്യാ നിയന്ത്രണത്തിലൂടെ രാജ്യം നേരിടുന്ന തൊഴിലില്ലാഴ്മ, നിരക്ഷത, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരമാവുമെന്ന് പല നേതാക്കളും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button