Latest NewsNewsInternational

പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്‍

പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്‍. സുഡാനിലെ മൃഗശാലയിലെ എല്ലും തോലുമായ സിംഹങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ തലസ്ഥാനനഗരി ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലാണ് ഈ മിണ്ടാപ്രാണികളുള്ളത്. അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം പട്ടിണി കിടന്നും രോഗം വന്നും മരിച്ചുപോയി.

മരുന്നോ ഭക്ഷണമോ ലഭിക്കാതെ ശോഷിച്ച ശരീരവുമായി മരണത്തോട് മല്ലിടുകയാണ് ഈ മൃഗശാലയിലെ മിക്ക മൃഗങ്ങളും. സിംഹങ്ങളില്‍ ചിലതിന് മൂന്നില്‍ രണ്ട് ഭാഗം പോലും തൂക്കമില്ലെന്ന് പാര്‍ക്ക് അധികൃതരും ഡോക്ടര്‍മാരും പറയുന്നു. ‘പലപ്പോഴും ഇവയ്ക്ക് ഭക്ഷണം ലഭിക്കാറില്ല. ഇടയ്ക്ക് ഞങ്ങളുടെ കൈയില്‍ നിന്ന് പണമെടുത്ത് ഭക്ഷണം വാങ്ങി നല്‍കും. പാര്‍ക്കിലെ മിക്ക മൃഗങ്ങളും പട്ടിണിയിലാണ്. രോഗബാധയും വളരെ കൂടുതല്‍.’ – മൃഗശാലാ ജീവനക്കാര്‍ പറയുന്നു.

ഈ മൃഗങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ മൃഗസ്നേഹികള്‍ കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഇവയ്ക്ക് അടിയന്തരമായി ആഹാരവും മരുന്നും നല്‍കണമെന്നും ഭേദപ്പെട്ട മൃഗശാലയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ആഹാര സാധനങ്ങള്‍ക്ക് കുത്തനെ വില കൂടിയതും വിദേശ നാണ്യത്തിലുണ്ടായ കുറവും കാരണം രാജ്യമിപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button