Latest NewsKeralaNews

മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്, മയക്കുവെടി വയ്ക്കേണ്ടെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ രണ്ടാം ദിവസവും കൂട്ടില്‍ കയറ്റാനായില്ല. താഴെയിറങ്ങാന്‍ കൂട്ടാക്കാതെ പെണ്‍കുരങ്ങ് മരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. കുരങ്ങ് കൂട്ടില്‍ നിന്ന് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കുരങ്ങിനെ മയക്കുവെടി വയ്ക്കേണ്ട സാഹചര്യമില്ലെന്നും ഭക്ഷണവും വെള്ളവും തേടി കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. മരത്തിന് ചുറ്റും സന്ദര്‍ശകര്‍ കൂടി നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

Read Also; ദിവസവും ഒരു നേരം ഓട്സ് പതിവാക്കൂ, ​കാരണം 

ചൊവ്വാഴ്ച വൈകീട്ട് പരീക്ഷാണാടിസ്ഥാനത്തില്‍ തുറന്നുവിടുന്നതിനിടെ മൂന്ന് വയസുള്ള പെണ്‍കുരങ്ങ് ചാടിപ്പോകുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ കൂട്ടില്‍ നിന്ന് ഇറങ്ങി ഓടി മരങ്ങളില്‍ കയറുന്ന കുരങ്ങിനെ കാണാന്‍ സാധിക്കുന്നുണ്ട്. നന്തന്‍കോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിക്കുകയുമായിരുന്നു. മരത്തിന് മുകളില്‍ ഇരിക്കുന്ന കുരങ്ങിനെ താഴെ ഇറക്കാന്‍ ഇഷ്ടഭക്ഷണം കാണിച്ചെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നത്. മൃഗശാലയില്‍ പുതിയതായി എത്തിച്ച കുരങ്ങാണ് പുറത്ത് ചാടിയത്. ഇതിനോടൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button