Latest NewsNewsIndia

ബി.ജെ.പി നേതാവ് രാജ്യസഭയില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി•മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദർ സിംഗ് രാജസഭയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ മകന് ടിക്കറ്റ് ലഭിച്ചതിനാള്‍ രാജിവെക്കുമെന്ന് സിംഗ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

സിങ്ങിന്റെ രാജി രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു തിങ്കളാഴ്ച സ്വീകരിച്ചു. അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് 1 നാണ് അവസാനിക്കേണ്ടിയിരുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014 ൽ ബി.ജെ.പിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് സിംഗ് രാജ്യസഭയിൽ ഹരിയാനയെയാണ് പ്രതിനിധീകരിച്ചിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവക്കുന്നതിന് നാല് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് എം.പി ആയിരുന്നു.

2014 നവംബറിൽ ബി.ജെ.പി അദ്ദേഹത്തെ രാജ്യസഭയിലേക്ക് പുനർനാമകരണം ചെയ്തു, 2016 ൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മോദിയുടെ ആദ്യ സർക്കാരിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിലിൽ തന്റെ മകനെ ഹിസാർ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കാന്‍ ഇറക്കിയ ശേഷം അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് സിംഗ് കത്തെഴുതിയിരുന്നു. കുടുംബ രാഷ്ട്രീയത്തിനെതിരെ മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നതിനാൽ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാൻ ബി.ജെ.പി നേതൃത്വം അന്ന് വിസമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button